മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ ചൊവ്വാഴ്ച രാജിവച്ചതായി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധം വലിയ രീതിയിൽ നശിപ്പിച്ചത് ഈ മന്ത്രിമാരുടെ പരാമർശങ്ങളായിരിന്നു.
പറയുന്നത് രാജി വച്ചു എന്നാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുയ്‌സു സർക്കാർ ഇവരെ പുറത്താക്കിയതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.പരാമർശം നടത്തിയ ഉടനെ തന്നെ ഈ മന്ത്രിമാരെ മുയ്‌സു സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ കനത്ത സാമ്പത്തിക തകർച്ചയെ തുടർന്ന് ഇന്ത്യ അനിവാര്യമായിരിക്കുന്നു സാഹചര്യത്തിലാണ് ഇപ്പൊൾ മാലിദ്വീപ് ബന്ധം പുതുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
മാലദ്വീപ് പ്രസിഡൻ്റ് വളരെ വേഗം ഇന്ത്യ സന്ദർശിക്കുമെന്ന് മുയിസ്സുവിൻ്റെ വക്താവ് ഹീന വലീദ് ചൊവ്വാഴ്ച പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കൾക്ക് പരസ്പരം സൗകര്യപ്രദമായ സമയം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാലാണ് അദ്ദേഹത്തിന്റെ തിയതി നിശ്ചയിക്കാത്തത് എന്നും വലീദ് പറഞ്ഞു.
Discussion about this post