വയനാട്: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഫഹദ് ഫാസിൽ. ഫേസ്ബുക്കിൽ ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം. കാലത്തിന്റെ അവസാനം വരെ നീ ഓർമ്മിക്കപ്പെടുമെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. ‘ കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ഒൻപത് മണിയോടെയായിരുന്നു ജെൻസൻ മരണപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപമം ജെൻസൻ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജെൻസന് സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയുൾപ്പെടെ വാനിൽ ഉണ്ടായിരുന്നു. അപകടത്തിൽ ശ്രുതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ശ്രുതി ആശുപത്രിയിൽ ചികിത്സയിലാണ്.
ചൂരൽമലയിൽ രക്ഷിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് ആകെയുണ്ടായിരുന്ന ആശ്രയം ആയിരുന്നു ജെൻസൻ. എന്നാൽ ജെൻസനെയും നഷ്ടപ്പെട്ടതോടെ കേരളത്തിന്റെ നൊമ്പരം ആയിരിക്കുകയാണ് ശ്രുതി.
Discussion about this post