ഇന്ത്യയിൽ പല തരത്തിലുള്ള സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്. രാജ്യത്തെ പല വിശേഷ സംഭവങ്ങളുമായും പുരാണങ്ങളുമായി ബന്ധപ്പെട്ടും സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടും രാമായണവുമായി ബന്ധപ്പെട്ടും രാജ്യം പുറത്തിറക്കിയ സ്റ്റാമ്പുകൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാൽ, രാമയണവും രാമായണവുമായി ബന്ധപ്പെട്ട കഥകളും ആഗോളതലത്തിലും അംഗീകരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും ആണെന്നതിന്റെ തെളിവാണ് ഓരോ വർഷവും വിദേശരാജ്യങ്ങളിൽ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ. വർഷങ്ങൾക്ക് മുമ്പ് തൊട്ടു തന്നെ എല്ലാ വർഷവും പുരാണങ്ങളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങൾ സ്റ്റാമ്പുകൾ പുറത്തിറക്കി തുടങ്ങിയിരുന്നു.
2017ലും 2018ലും ഓസ്‌ട്രേലിയ ദീപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. 2020 മുതൽ എല്ലാ വർഷവും കാനഡ ദിപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. 1973, 1978, 2019 വർഷങ്ങളിൽ ഫിജി സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. 1976ൽ ഗുയാന ഒരു കൂട്ടം ദിപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. 2021ൽ ന്യൂസിലാൻഡും ദിപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. 2002 മുതൽ സിംഗപൂരും തുടർച്ചയായി ദീപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. 2002, 2004,2006,2010 വർഷങ്ങളിൽ രണ്ട് സ്റ്റാമ്പുകൾ വീതമാണ് സിംഗപൂർ പുറത്തിറക്കിയത്. 2003,2015,2023 വർഷങ്ങളിൽ ശ്രീലങ്കയും സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.
രാമായണത്തിലെ അവതാരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കൂട്ടം സ്റ്റാമ്പുകൾ കംബോഡിയയും 2006ൽ പുറത്തിറക്കിയിട്ടുണ്ട്. ശ്രീരാമൻ, സീത, ഹനുമാൻ എന്നിവരെ ഉൾക്കൊള്ളിച്ചുള്ള സ്റ്റാമ്പ് സെഷ് റിപ്പബ്ലിക്ക് 2009ൽ പുറത്തിറക്കിയിരുന്നു. 1962, 1971, വർഷങ്ങളിൽ ഇൻഡോനേഷ്യയും രാമായണവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. രാമായണവും രാമ നവമിയുമായി ബന്ധപ്പെടട സ്റ്റാമ്പുകൾ നേപ്പാളും പുറത്തിറക്കിയിരുന്നു. തായ്‌ലാൻഡും രാമായണവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post