എറണാകുളം: വാഹനാപകടത്തിൽ മരിച്ച ജെൻസന്റെ പ്രണയിനിയും പ്രതിശ്രുത വധുവുമായ ശ്രുതിയ്ക്ക് ആശ്വാസ വാക്കുകളുമായി നടി മഞ്ജു വാര്യർ. ഒരു വാക്കിനും ശ്രുതിയുടെ വേദന ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.
ഒരുവാക്കിനും ഉൾക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെൺകുട്ടിയുടെ കണ്ണീർ. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൻ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോൾ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ- മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post