എറണാകുളം: ഐഎസ്എൽ 11ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓഫീഷ്യൽ ഓഡിയോ പാർട്ണറായി സാൽപിഡോ. ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, നൂതനമായ മറ്റ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്ക് പേരുകേട്ട സാൽപിഡോ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകവൃന്ദത്തിനും മാച്ച്‌ഡേ ഇവന്റുകളിലും ഹൈ ക്വാളിറ്റി ഓഡിയോ എക്സ്പീരിയൻസ് ഉറപ്പുവരുത്തും.
പോർട്ടബിൾ മൾട്ടിമീഡിയ സ്പീക്കറുകൾ, ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രാവൽ ചാർജറുകൾ, പവർ ബാങ്കുകൾ, ഗെയിമിംഗ് ഗിയറുകൾ, കീബോർഡ്, മൗസ് തുടങ്ങിയവ നിർമ്മിക്കുന്ന മുൻനിര ബ്രാൻഡാണ് സാൽപിഡോ. ഔദ്യോഗിക ഓഡിയോ പാർട്ണർ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ഹോം മാച്ചുകളിലും ക്ലബ്ബ് ഇവന്റുകളിലും സാൽപിഡോയുടെ അത്യാധുനിക ഓഡിയോ ഉപകരണങ്ങളുടെ സേവനം ഉറപ്പാക്കും.
രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള ഈ പങ്കാളിത്തം ഏറെ അഭിമാനകരമാണെന്ന് സാൽപിഡോ ഇന്ത്യ ഡയറക്ടർ നസീം ബെക്കർ പറഞ്ഞു. സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം ഉയർത്തുന്ന ഏറ്റവും മികച്ച ഓഡിയോ അനുഭവങ്ങൾ ആരാധകർക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫുട്ബോൾ ആരാധകരുമായി കൂടുതൽ കണക്ട് ചെയ്യുവാനും മനോഹരമായ ചില ഓർമകൾ സൃഷ്ടിക്കുന്നതിൽ ശബ്ദത്തിന്റെ ശക്തിയെന്തെന്ന് തിരിച്ചറിയുവാനുമുള്ള സവിശേഷ അവസരമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സീസണിൽ ഞങ്ങളുടെ ഔദ്യോഗിക ഓഡിയോ പാർട്ണറായി സാൽപിഡോയെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ധ പറഞ്ഞു.
ഓരോ മാച്ചിലും ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്ന തരത്തിൽ അതിശയകരമായ അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ടീമിന്റെ ശ്രമങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പ്രീമിയം ഓഡിയോ ആൻഡ് ഡിജിറ്റൽ എക്സ്പീരിയൻസ് ഉറപ്പുനൽകുന്നതിലുള്ള സാൽപിഡോയുടെ പ്രതിബദ്ധതയും. ആരാധകർക്കും കളിക്കാർക്കും ഒരുപോലെ മികച്ച ശബ്ദാനുഭവം ഉറപ്പാക്കുന്നതിനായി സാൽപിഡോയുമായി ചേർന്നു പ്രവർത്തിക്കുവാൻ കാത്തിരിക്കുകയാണ് ഞങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post