എല്ലാവരും ഓണത്തിന്റെ തിരക്കിലാണ്. സ്‌കൂളുകളിലും ഓഫീസുകളിലും എല്ലാം ആഘോഷ രാവാണ്. ഈ ആഘോഷത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടത് ഓണ സദ്യ തന്നെയാണ്. വാഴയിലയിൽ ചോറും കറികളും എല്ലാം വിളമ്പി ഒരുമിച്ച് കഴിക്കുന്നത് വെറൊരു ഫീൽ തന്നെയാണ്. എന്നാൽ കറികൾക്ക് ഒപ്പം ചോറിന് പകരം ചപ്പാത്തിയായാലോ… എങ്ങനെയുണ്ടാവും.
ഇലക്ട്രിക് ടു വീലർ വാഹന നിർമാതാക്കളായ ഏതർ എനർജിയുടെ ജീവനക്കാരുടെ ഓണാഘോഷത്തിൽ ചോറിന് പകരം വിളമ്പിയത് ചപ്പാത്തിയാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അതിലാണ് ചോറിന് പകരം ചപ്പാത്തി വിളമ്പിയ ഇലകൾ കാണുന്നത്. ഇതോടെ, വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
കമ്പനിയുടെ സഹ സ്ഥാപകനായ തരുൺ മെഹ്തയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇലകളിൽ ഉപ്പേരിയും വിവിധ കറികളും പഴവും ഒക്കെ കാണാം. എന്നാൽ, ചോറ് മാത്രം കാണാനില്ല. പകരം ചപ്പാത്തിയാണ് കാണുന്നത്.
നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ഇതിനെ ഓണസദ്യയായി അംഗീകരിക്കാൻ തനിക്ക് കഴിയില്ല’ , ഇതാണോ നോർത്ത് ഇന്ത്യൻ ഓണസദ്യ’ , ചോറില്ലാതെ എന്ത് സദ്യ’ എന്നെല്ലാമാണ് ഇതിന് താഴെ ആളുകൾ കമ്മന്റ് കുറിക്കുന്നത്.
Discussion about this post