ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പാരീസ് പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ. പാരീസ് പാരാലിമ്പിക് ഗെയിംസിൽ ഇന്ത്യ 29 മെഡലുകളാണ് നേടിയത്. ഇന്ത്യയുടെ പാരാലിമ്പിയൻമാരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചത്.
എല്ലാവർക്കും പി എം എന്ന് വെച്ചാൽ പ്രധാനമന്ത്രി എന്നായിരിക്കും. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ പരംമിത്ര് (അടുത്ത സുഹൃത്ത്)എന്നാണെന്ന് യോഗേഷ് കതുനിയ പ്രധാനമന്ത്രിയോട് പറഞ്ഞു.
ഈ പദവി എനിക്ക് നിങ്ങൾ തന്നതിൽ താൻ അഭിമാനിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഒപ്പം മിത്രമായി നിന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു. വളരെ സന്തോഷമെന്ന് പ്രധാനമന്ത്രി മറുപടി നൽകി.
ഏഴ് സ്വര്ണവും ഒമ്പത് വെള്ളിയും 13 വെങ്കലവും ഉള്‌പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
മെഡല് പട്ടികയിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ . ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന പാരീസ് 2024 പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 84 പാരാ അത്‌ലറ്റുകളാണ് പങ്കെടുത്തത്. ടോക്കിയോ 2020 നെ അപേക്ഷിച്ച് ഇന്ത്യ 12 ഇനങ്ങളിലാണ് മത്സരിച്ചത്.
Discussion about this post