റിയാദ് : ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവർത്തി ദിനമാക്കി കമ്പനി. സൗദി അറേബ്യയിലെ കമ്പനിയാണ് പരിഷ്‌കാരമായി രംഗത്ത് വന്നിരിക്കുന്നത്. ഈ തൊഴിൽ പരിഷ്‌കാരം നടപ്പാക്കുന്ന സൗദിയിലെ ആദ്യത്തെ കമ്പനിയാണ് ലുസിഡിയ.
റിയാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് കമ്പനിയാണ് ലുസിഡിയ . തൊഴിലാളികളുടെ കാര്യക്ഷമയ്ക്കും ജോലിയിലെ സംതൃപ്തിക്കും കൂടുതൽ പ്രധാന്യം നൽകി കൊണ്ടാണ് പുതിയ പരിഷ്‌കാരം എന്ന് കമ്പനി അറിയിച്ചു.
ആഴ്ചയിൽ നാല് ദിവസം മാത്രമാണ് ജോലി എങ്കിലും ശമ്പളത്തിൽ കുറവുണ്ടാകില്ല. ജോലി സമയത്തിനും മാറ്റമുണ്ടാകില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് തൊഴിലാളികൾക്ക് അവധി കൊടുത്തിരിക്കുന്നത്.
പ്രവർത്തിദിനങ്ങൾ ആഴ്ചയിൽ നാല് ദിവസമായി ചുരുക്കിയതോടെ തൊഴിലാളികളുടെ കാര്യക്ഷമത വർധിച്ചുവെന്ന് ലുസിഡിയയിലെ ജീവനക്കാരനെ ഉദ്ധരിച്ച് അൽ ഇഖ്ബാരിയ ടിവി റിപ്പോർട്ട് ചെയ്തു.നേരത്തെ രാജ്യത്തെ വാരാന്ത്യ അവധിദിനങ്ങളിൽ യുഎഇ മാറ്റം വരുത്തിയിരുന്നു.
Discussion about this post