ചെന്നൈ: ബോളിവുഡ് നടൻ വിജയ് വർമ്മയുമായി താര സുന്ദരിയായ തമന്ന വേർപിരിയാനൊരുങ്ങുന്നുവെന്ന് സൂചന. താരത്തിന്റെ പ്രതികരണമാണ് ഇത്തരമൊരു സംശയം ആരാധകരിൽ ഉണ്ടാക്കിയത്. നടിയുടെ പരാമർശം ഇതിനോടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞു.
വിജയ് വർമ്മയെ താൻ വിവാഹം കഴിക്കുമോയെന്ന് ഉറപ്പില്ല എന്നായിരുന്നു നടി പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇത് വലിയ വാർത്തയായതോടെ താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായത്. ഇരുവരും ബ്രേക്ക് ആപ്പ് ആയോ എന്നാണ് ആരാധകർ സംശയിക്കുന്നത്. എന്നാൽ ഈ വാർത്തകളോട് വിജയ് വർമ്മയോ തമന്നയോ പ്രതികരിച്ചിട്ടില്ല. ഇതും ആരാധകരുടെ സംശയം ബലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു വിജയ് വർമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് തമന്ന വെളിപ്പെടുത്തിയത്. ലസ്റ്റ് സ്റ്റോറീസ് 2 ൽ തമന്നയും വിജയ് വർമ്മയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവിടെ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും തമന്ന പറഞ്ഞിരുന്നു.
ഇരുവരുടെയും വിവാഹം ഈ വർഷം നടക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. എന്നാൽ ഇവരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് തമന്നയുടെ വാക്കുകൾ.
Discussion about this post