ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ ആണ് റെയിൽവേ ശ്രമിക്കുന്നത്.
6450 കോടി രൂപ ചിലവിലാണ് ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാത നിർമ്മാണം നടത്തുന്നത്. പദ്ധതിക്കായി ആലപ്പുഴ ജില്ലയിൽ 23.03 ഹെക്ടർ ഭൂമി റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. പുതിയ അതിവേഗ റെയിൽവേ പാതയുടെ ആകെ ദൂരം 59.23 കിലോമീറ്റർ ആണ്. 200 കിലോമീറ്റർ പരമാവധി വേഗതയിൽ ആയിരിക്കും ട്രാക്കിന്റെ നിർമ്മാണം.
നിലവിൽ 5 സ്റ്റേഷനുകളാണ് ചെങ്ങന്നൂർ-പമ്പാ റൂട്ടിൽ നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയായിരിക്കും അതിവേഗപാതയിലെ സ്റ്റേഷനുകൾ. ഈ പുതിയ അതിവേഗ റെയിൽപാത വരുന്നതിനാൽ ശബരിപാത ഇനി വേണ്ടെന്ന് നിലപാടിലാണ് റെയിൽവേ.
Discussion about this post