മലപ്പുറം: വണ്ടൂർ നടുവത്ത് കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടത്തിയ പ്രഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയി. പൂനെ വൈറോളജി ലാബിൽ കൂടി നടത്തിയ പരിശോധനയിലെ ഫലം കൂടി വന്നതിന് ശേഷമേ നിപ ബാധ സ്ഥിരീകരിക്കാനാവൂ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗളൂരുവിൽ പഠിക്കുന്ന യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
രണ്ടു മാസം മുൻപാണ് പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത്. ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയാണ് നടുവട്ടം.
Discussion about this post