ന്യൂഡൽഹി: മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഓണക്കാലത്ത് ഐശ്വര്യവും, സമാധാനവും, സമ്പദ്‌സമൃദ്ധിയും എല്ലായിടത്തും നിറയട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ. ഈ ദിനത്തിൽ എല്ലായിടവും സമാധാനവും, സമൃദ്ധിയും ഐശ്വര്യവും കൊണ്ട് നിറയട്ടെ. കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുൻപിൽ തുറന്നുകാട്ടുന്ന ആഘോഷം കൂടിയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ വളരെ ആവേശത്തോടെയാണ് ഓണം ആഘോഷിക്കാറുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post