കുട്ടിക്കാലത്ത് പലതരം കുറുമ്പുകൾ ഒപ്പിച്ചവരായിരിക്കും നമ്മളിൽ പലരും. കുട്ടിക്കാലത്തെ കുസൃതികൾ പല അപകടങ്ങൾക്ക് വരെ കാരണമാകാറുണ്ട്.യുഎസ് അരിസോണ സ്വദേശിയായ ആന്‍ഡി നോർട്ടണ്‍ നടത്തിയ വെളിപ്പെടുത്തൽ ആണ് സോഷ്യൽമീഡിയയിൽ പലരെയും കുട്ടിക്കാലം ഓർമ്മിപ്പിച്ചത്.
1990 കളില്‍ ആറോ ഏഴോ വയസുള്ളപ്പോള്‍ സംഭവിച്ച ഒരു നിസാരമായ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 26 വര്‍ഷമായി തനിക്ക് നേരാംവണ്ണം ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ തന്‍റെ മൂക്കിൽ തടസം സൃഷ്ടിച്ച സാധനം ഒരു ശസ്ത്രക്രീയ പോലുമില്ലാതെ നീക്കം ചെയ്ത ശേഷം ഇപ്പോള്‍ തനിക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നുമായിരുന്നു ആന്‍ഡി നോർട്ടണ്‍ പറഞ്ഞത്.
തന്‍റെ ശ്വസനക്രിയയെ തടസം ചെയ്തത് ഒരു കളിപ്പാട്ട കഷ്ണമാണെന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ആന്‍ഡി നോർട്ടണ്‍ കൂട്ടിച്ചേര്‍ത്തു
Discussion about this post