ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഗാന്ധിയൻ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാൽ ഇപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തെ സേവിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിർദേശിച്ചു. അങ്ങനെയെങ്കിൽ അദ്ദേഹം മഹാനാവുമായിരുന്നു. ഞങ്ങൾ ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു, രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പലതവണ പറഞ്ഞു. എന്നാൽ, അദ്ദേഹം അത് കേട്ടില്ല. ഇപ്പോൾ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുന്നു’, അണ്ണാ ഹസാരെ പറഞ്ഞു.
രണ്ടുദിവസം കഴിഞ്ഞാൽ, ഞാൻ മുഖ്യമന്ത്രി പദം രാജിവെയ്ക്കുമെന്നാണ് കെജ്രിവാൾ പറഞ്ഞത്. ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. എനിക്ക് കോടതിയിൽനിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാൻ ഇനി മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂ, കെജ്രിവാൾ പറഞ്ഞു.
Discussion about this post