റാഞ്ചി : ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം ജാർഖണ്ഡ് നേരിടുന്ന വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ തന്നെ നുഴഞ്ഞുകയറ്റത്തിന് കൂട്ടു നിൽക്കുന്നതായും മോദി കുറ്റപ്പെടുത്തി. ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം സഖ്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റത്തെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ഗോപാൽ മൈതാനിയിൽ ബിജെപിയുടെ ‘പരിവർത്തൻ മഹാറാലി’യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അയൽരാജ്യത്ത് നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിന് വലിയ ഭീഷണിയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്. അവർ സംസ്ഥാനത്തെ സന്താൽ പർഗാനാസ്, കോൽഹാൻ പ്രദേശങ്ങളുടെ ജനസംഖ്യാക്രമം മാറ്റിമറിക്കുന്നു. ഈ പ്രദേശങ്ങളിൽ ആദിവാസി ജനസംഖ്യ കുറഞ്ഞുവരികയാണ്. നുഴഞ്ഞുകയറ്റക്കാർ പഞ്ചായത്ത് സംവിധാനത്തിൻ്റെ നിയന്ത്രണം പോലും കൈക്കലാക്കുകയാണ് എന്നും മോദി വ്യക്തമാക്കി.
ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ സന്താൽ പർഗാനാസ്, കോൽഹാൻ പ്രദേശങ്ങളിൽ ഭൂമി പിടിച്ചെടുക്കുന്നു , അതിക്രമങ്ങളിൽ ഏർപ്പെടുന്നു. സംസ്ഥാനത്തെ പെൺമക്കളടക്കം ഓരോ ജാർഖണ്ഡ് നിവാസിയും സുരക്ഷിതരല്ലാത്ത അവസ്ഥയാണുള്ളത് . സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണമാവുന്നത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post