ന്യൂഡൽഹി: ന്യൂഡൽഹി: സാങ്കേതികമല്ലാത്ത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. 8,113 ഒഴിവുകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ‘നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി’യില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യൻ റയിൽവെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
റെയിൽവേയിലെ സാങ്കേതിക മേഖലയിൽ പ്രാവീണ്യം വേണ്ടാത്ത ഒഴിവുകൾ ഇവയാണ്. ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ 1,736 ഒഴിവുകളുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിൽ 994 ഒഴിവുകളാണ് ഉള്ളത്. ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ തസ്തികയില്‍ 3,144 ഒഴിവുകളും, ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ 1,507 ഒഴിവുകളുമുണ്ട്.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് താഴെ പറയുന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്
Discussion about this post