ഹൈദരാബാദ്: മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീരാ ജാസ്മിൻ. ചുരുക്കം ചില സിനിമകൾ മാത്രമാണ് നടി ചെയ്തിട്ടുള്ളുവെങ്കിലും എല്ലാ സിനിമകളും മലയാളി മനസുകളിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം വിവാദവാർത്തകളിലും താരം ഇടംപിടിയ്ക്കാറുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന മീരാ ജാസ്മിൻ ബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് വീണ്ടും സിനിമാ മേഖലയിൽ സജീവം ആയത്.
മലയാള സിനിമയിൽ മാത്രമല്ല ഇതര ഭാഷാ സിനിമകളിലും തിളങ്ങിയ നടിയായിരുന്നു മീരാ ജാസ്മിൻ. ഇവിടെയും താരത്തിന് സ്വന്തം സ്വഭാവത്തിന്റെ പേരിൽ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ മീരാ ജാസ്മിനിൽ നിന്നും ഉണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പറയുകയാണ് തെലുങ്ക് സിനിമാ നിർമ്മാതാവ് പൈദി ബാബു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ അഹംഭാവത്തോടെയാണ് സിനിമയുടെ ലൊക്കേഷനിൽ മീരാ ജാസിമിൻ പെരുമാറിയിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ ഉയർന്ന പ്രതിഫലമായിരുന്നു താരം ചോദിച്ചിരുന്നത്. ഇത് തങ്ങൾ സമ്മതിച്ചു. മീരാ ജാസിമിന്റെ ഡിമാന്റുകൾ എല്ലാം അംഗീകരിച്ചതോടെ അവർ ഷൂട്ടിംഗിന് എത്തി. കഴിവും ഭംഗിയും ഉള്ള നടിയാണ് മീര. പക്ഷെ അവരുടെ അഹംഭാവം ഷൂട്ടിംഗിന് ബുദ്ധിമുട്ടുണ്ടാക്കി. ഒരുപാട് ആളുകൾക്ക് അത് ഇഷ്ടമായില്ല എന്നും പൈദി ബാബു പറഞ്ഞു.
Discussion about this post