മുംബൈ: ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികയായ ബിഎസ്ഇ സെൻസെക്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങളിൽ ഉയർന്നത് ഏകദേശം 6,300 പോയിൻ്റുകൾ. അഥവാ 8.2%. അദാനിയേയും മോദിയെയും കടന്നാക്രമിക്കുന്ന ഹിൻഡർബെർഗ് ലോക മാദ്ധ്യമങ്ങളുടെ കൊണ്ട് പിടിച്ച പ്രചാരണത്തിനിടയിലും മൂന്നാം മോദി സർക്കാരിന്റെ രോമത്തിൽ പോലും ആർക്കും തൊടാനായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മൂലധന നേട്ട നികുതിയിലെ വർദ്ധനയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്കിടയിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല എന്നത് പല നയപരിപാടികളിലും തിരിച്ചടി ആകുമോ എന്ന സമ്മർദ്ദത്തിനിടയിലുമാണ് മോദി സർക്കാരിന്റെ ഈ കുതിപ്പ്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് മൂന്നാം മോദി സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്നത് എന്ന സവിശേഷത കൂടി ഉണ്ട്. മോദി 3.0 യുടെ 100 ദിവസത്തെ യാത്ര സ്മോൾക്യാപ് ഓഹരികളിൽ നിന്ന് അസാധാരണമായ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഏറ്റവും ചുരുങ്ങിയത് 18 എണ്ണമോളം ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ ആണ് നൽകിയത്.
Discussion about this post