ചെന്നെ: തെന്നിന്ത്യൻ നടയും നർത്തകിയുമായ എ ശകുന്തള അന്തരിച്ചു. സിഐഡി ശകുന്തള എന്നായിരുന്നു ശകുന്തളയെ അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിനിമയിലെ പിന്നണി നർത്തകിയായി ആയിരുന്നു ശകുന്തള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട്, മലയാളം, തമിഴ്, തെലുങ്ക്്, കന്നഡ സിനിമകളിലായി 600ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം എന്നിവയാണ് പ്രശസ്തമായ സിനിമകൾ.
കുപ്പിവള, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം, എന്നിവയാണ് മലയാളം സിനിമകൾ. 1998ലെ പൊന്മാനെ തേടിയാണ് അവസാനം അഭിനയിച്ച ചിത്രം. 2019 വരെ ചില തമിഴ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1970ൽ ഇറങ്ങിയ സിഐഡി ശങ്കറാണ് ആദ്യമായി ശ്രദ്ദേയമായ ചിത്രം. ഇതിന് ശേഷമാണ് ശകുന്ദളയെ സിഐഡി ശകുന്ദള എന്ന് അറിയപ്പെട്ടു തുടങ്ങിയത്.













Discussion about this post