മുംബൈ: പ്രമുഖ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോം ആയ ഫ്‌ളിപ്പ്കാർട്ടിലെ ഈ വർഷത്തെ ബിഗ് ബില്യൺ സെയിൽ ഈ മാസം 27ന് ആരംഭിക്കും. ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർമാർക്ക് സെപ്റ്റംബർ 26ന് തന്നെ ഓഫറുകൾ ലഭ്യമാകും. ഇലക്‌ട്രോണിക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ വരുന്ന 27-ാം തിയതിയിലേക്കുള്ള കാത്തിരിപ്പിലാണ്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക ഓഫറും ലഭിക്കും. ഫ്‌ളിപ്പ്കാർട്ട് യുപിഐ യൂസർമാർക്ക് 50 രൂപ വരെ സേവ് ചെയ്യാം. ഫ്‌ളിപ്പ്കാർട്ട് ആക്‌സിസ് ക്രെഡിറ്റ് കാർഡ് വഴി പർച്ചെയ്‌സ് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പേ ലേറ്റർ സർവസീസും ഈ ബിഗ് ബില്യൺ സെയിലിൽ ലഭ്യമാക്കുന്നു.
സ്മാർട്ട് ഫോൺ, ഇയർ ബഡ്‌സ്, കംപ്യൂട്ടർ, ലാപ്‌ടോപ്പുകൾ, രാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവി എന്നിവയുൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് ഇതിൽ ഏറ്റവും ആകർഷകമായ ഓഫറുകൾ കൊണ്ട് ഫ്‌ളിപ്പ്കാർട്ട് ഉപയോക്താക്കളെ ഞെട്ടിക്കാൻ പോകുന്നത് പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകളായ ഗൂഗിൾ പിക്‌സൽ 8, സാംസംഗ് ഗാലക്‌സി എസ് 23 എന്നിവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള !ഗൂഗിൾ പിക്‌സൽ 8 ന് നിലവിലെ വില 75,999 ആയിരുന്നെങ്കിൽ, ബിഗ് ബില്യൺ സെയിലിൽ ഇത് 40000 രൂപക്ക് സ്വന്തമാക്കാനാവുമെന്നാണ് വിവരം. 89,999 രൂപയുള്ള സാംസംഗ് ഗ്യാലക്‌സി എസ് 23യും 40000 തന്നെയായിരിക്കും സെയിൽ നടക്കുക എന്നാണ് വിവരം.
79,000 രൂപയുണ്ടായിരുന്ന സാംസംഗ് ഗ്യാലക്‌സി എസ് 23 എഫ് ഇ 30000 രൂപയ്ക്ക് ബിഗ് ബില്യൺ സെയിൽ വഴി വാങ്ങാം. പോകോ എക്‌സ് 6 പ്രോ 5ജിയും 20000 രൂപയ്ക്ക് താഴെ എത്തുമെന്നാണ് വിവരം.
Discussion about this post