മുംബൈ; തന്റെ പേര് ഔദ്യോഗികമായി മാറ്റിയ കാര്യം തുറന്നുപറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. 2022 ൽ നടൻ രൺബീർ കപൂറുമായുള്ള വിവാഹത്തിന് പിന്നാലെ തന്നെ പേര് മാറ്റിയതായി ആലിയ തുറന്നുപറഞ്ഞു. തന്റെ പേരിനോടൊപ്പം കപൂർ എന്ന പേര് ചേർത്ത് ആലിയ ഭട്ട് കപൂർ എന്നാക്കി മാറ്റി എന്നാണ് ആലിയ തുറന്നു പറഞ്ഞിരിക്കുന്നത്. കപിൽ ശർമ്മ ഷോയുടെ ടീസർ കട്ടിലാണ് ആലിയ സംസാരിച്ചത്.
തൻറെ വരാനിരിക്കുന്ന ജിഗ്ര എന്ന ചിത്രത്തിൻറെ പ്രമോഷനായാണ് ആലിയ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2വിൽ എത്തിയത്. സുനിൽ ഗ്രോവറുമായുള്ള നർമ്മസംഭാഷണത്തിലാണ് താരം തന്റെ പേര് പറഞ്ഞത്. സുനിൽ ഗ്രോവർ ആലിയയെ ‘ആലിയ ഭട്ട്’ എന്ന് അഭിസംബോധന ചെയ്തപ്പോൾ ആലിയ അത് സ്വയം തിരുത്തി ‘ഇത് ആലിയ ഭട്ട് കപൂറാണ്.’ എന്ന് പറയുകയായിരുന്നു.
വാസവൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്രയിൽ വേദാംഗ് റെയ്‌നയും പ്രധാനവേഷത്തിലെത്തുന്നു. ഒക്ടോബർ 11 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് ആലിയ.
Discussion about this post