രണ്ടാം ട്വന്റി-20 മത്സരത്തില്‍ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് 69 റണ്‍സ് വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 9 വിക്കറ്റിന് 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു
നേരത്തെ 25 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ശിഖര്‍ ധവാനും, 43 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും, 30 റണ്‍സെടുത്ത റെയ്നയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. പാണ്ഡെ 12 പന്തില്‍ നിന്ന് 27 റണ്‍സടിച്ചു.
ഇതോടെ മൂന്ന് മത്സരം അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒരു മത്സരം വീതം ജയിച്ച് സമനിലയിലെത്തി
Discussion about this post