പൂനെ: അമിത ജോലി സമ്മർദ്ദം മൂലം മരണപ്പെട്ട ജീവനക്കാരിയുടെ ശവസംസ്‌കാര ചടങ്ങിൽ കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർപേഴ്‌സൺ രാജീവ് മേമാനി. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിലൂടെയാണ് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ദാരുണമായ വിയോഗത്തിൽ ഖേദം പ്രകടിപ്പിച്ചത്. അന്നയുടെ മരണത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് രാജീവ് മേമാനി പറഞ്ഞു.
‘അവരുടെ ജീവിതത്തിലെ ശൂന്യത നികത്താൻ യാതൊന്നിനും കഴിയില്ലെങ്കിലും ഞാൻ കുടുംബത്തോട് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അന്നയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിന് തികച്ചും അന്യമാണ്. മുമ്പൊരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും സംഭവിക്കില്ല,” മേമാനി പോസ്റ്റില്‍ കുറിച്ചു.
ആരോഗ്യകരമായ ഒരു ജോലിസ്ഥലം സൃഷ്ടിക്കുക എന്നത് തങ്ങൾക്ക് എല്ലായ്പ്പോഴും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിന് ഞങ്ങൾ ഉയർന്ന പ്രാധാന്യം നൽകുന്നു.
ഞങ്ങളുടെ ജീവനക്കാരുടെ ക്ഷേമമാണ് എൻ്റെ ഏറ്റവും വലിയ മുൻഗണനയെന്ന് ഉറപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം ഞാൻ വ്യക്തിപരമായി നേടും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post