ലെബനനിൽ കഴിഞ്ഞ ദിവസം ഉണ്ടായ പേജർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും വ്യാപിക്കുന്നു. നേർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസന്റെ കമ്പനി. കമ്പനിയെ കുറിച്ച് വിശദാന്വേഷണം ആരംഭിച്ചെന്ന് ബൾഗേറിയൻ അധികൃതർ വ്യക്തമാക്കി. ഗുരുതര ആരോപണത്തിൽ റിൻസൺ ഇത് വരെ പ്രതികരിച്ചിട്ടില്ല. പേജർ സ്‌ഫോടനപരമ്പര നടന്നതിന് പിന്നാലെ ഇയാളെ കാണാതായതും സംശയം ഇരട്ടിപ്പിക്കുന്നു.
ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയായ റിൻസൺ, ഇടനിലക്കാരനായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണിക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള മൊസാദ് ആസൂത്രിത ഇടപാടിന്റെ ഭാഗമായി 1.3 മില്യൺ പൗണ്ട് നൽകിയതായാണ് റിപ്പോർട്ട്. റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്
Discussion about this post