തിരുവനന്തപുരം; സിപിഐ എടുക്കുന്ന ഒരു നിലപാടിന്റെ പേരിൽ ഇടതുമുന്നണി സർക്കാർ തകരാൻ പാടില്ലെന്ന് സി.പി.ഐയുടെ സംസ്ഥാന നിർവാഹകസമിതിയംഗവും മുതിർന്ന നേതാവുമായ സി. ദിവാകരൻ. നമ്മുടെ പാർട്ടി മുന്നണിയുടെ അകത്തു മാത്രമേ പൊരുതൂ. പിന്നെ അജിത് കുമാറിനെ മാറ്റിനിർത്തുന്നതും മറ്റും നിസ്സാര കാര്യങ്ങളാണ്, അതിൽ രാഷ്ട്രീയം തീരെയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടക കക്ഷികളിൽ പലർക്കും ശബ്ദമില്ലായിരിക്കാം. ചില കക്ഷികൾ പിളർന്ന അവസ്ഥയിലുമാണ്. പക്ഷേ, സിപിഐയുടെ കാര്യം അങ്ങനെയല്ല. ഞങ്ങൾക്ക് ക്യാബിനറ്റിൽ നാലു മന്ത്രിമാരുണ്ട്. നാലുപേരും എഴുന്നേറ്റുനിന്ന് ‘ഇന്ന് തീരുമാനിക്കണം’ എന്നു പറഞ്ഞാൽ തീരുമാനിച്ചല്ലേ പറ്റൂ. പക്ഷേ, അങ്ങനെ പറയാൻ സമയമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയത് പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post