ശത കോടീശ്വരനായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പ്രശസ്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും റിലയൻസ് നല്‍കാറുണ്ട്.
ഇപ്പോഴിതാ ജിയോ ഉപയോക്താക്കൾക്കായി ‘ദീപാവലി ധമാക്ക’ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ 20,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ ജിയോഎയർഫൈബർ സേവനം ആണ് റിലയൻസ് ഒരുക്കുന്നത്.
സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും ഈ ഓഫർ ലഭിക്കുക. എന്നാല്‍, ഒരു വർഷം മുഴുവൻ ജിയോ എയർ ഫൈബർ സൗജന്യമായി ലഭിക്കണമെങ്കിൽ മൈജിയോ, ജിയോമാർട്ട് ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ പോലുള്ള ഏതെങ്കിലും സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുൻകൂർ റീചാർജ് തിരഞ്ഞെടുക്കാം.
ഈ ദീപാവലി മുതൽ ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
Discussion about this post