ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ അതിർത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) 4 സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ 28 പേർക്ക് പരിക്കേറ്റു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
36 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബുദ്ഗാം ജില്ലയിലെ വതർഹാലിലെ ബ്രെലിന് സമീപമുള്ള കൊക്കയിലേക്ക് ആണ് വീണത്.
നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂര്‍ണമായും തകര്‍ന്നു.
Discussion about this post