ആരോഗ്യം വീട്ടിൽ നിന്ന് ആരംഭിക്കണം എന്ന് കേട്ടിട്ടില്ലേ.. ശരിക്കും നമ്മുടെ ആരോഗ്യം നമ്മുടെ അടുക്കളയിൽ നിന്ന് ആരംഭിക്കും. പാകം ചെയ്യുന്ന ഭക്ഷണം,വെള്ളം,പാത്രങ്ങൾ,ശുചിത്വം എല്ലാം നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു. കലോറിക്കമക്കനുസരിച്ച്,വൈറ്റമിൻസ് ഉൾപ്പെടുത്തി ഭക്ഷണമുണ്ടാക്കിയാൽ മാത്രം പോരാ അത് ഉണ്ടാക്കുന്ന സാഹചര്യവും വൃത്തി ഉള്ളതായിരിക്കും. അടുക്കള കാത്തുസൂക്ഷിക്കാൻ പെടാപാട് പെടുന്ന വീട്ടമ്മമാരും വീട്ടച്ഛൻമാരും ഒരുപോലെ പരാതി പറയുന്ന ഒന്നാണ് അടുക്കളയിലെ ക്ഷുദ്രജീവി ശല്യം. എത്ര വൃത്തിയായി സൂക്ഷിച്ചാലും പല്ലി,പാറ്റ എല്ലാം അടുക്കളയിൽ വിരുന്നുണ്ണാൻ എത്തും.
എന്ത് ചെയ്യും ഈ പല്ലി പാറ്റ ശല്യം അകറ്റാൻ എന്ന് ചിന്തിക്കുകയാണോ വഴിയുണ്ട്. അവയിൽ ചിലത് ഇന്ന് തന്നെ വീട്ടിൽ പ്രയോഗിക്കാം.
മുട്ടത്തോട്
പല്ലിയെ അകറ്റാൻ ഉള്ള എളുപ്പവഴിയാണ് മുട്ടത്തോട്. മുട്ടത്തോടിന്റെ ഗന്ധം പല്ലിക്ക് ഇഷ്ടമല്ല. മുട്ട വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ മുട്ടത്തോട് എടുത്ത് വച്ച് നന്നായി കഴുകി വൃത്തിയാക്കി പല്ലികളെ സാധാരണ കണ്ടുവരുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കൂ. കുറച്ച് ദിവസം ഇത് ആവർത്തിച്ചാൽ പല്ലി ശല്യം കുറയും. മിനിറ്റുകളുടെ ആവശ്യമേ രണ്ട് മുട്ടത്തോട് എടുത്തുവയ്ക്കാൻ നമുക്ക് വേണ്ടി വരുന്നുള്ളൂ.
മുട്ടത്തോട് പെല തന്നെ വെളുത്തുള്ളിയുടെയും സവാളയുടെയു മണങ്ങളും പല്ലികൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അടുക്കളയുടെ മൂലകളിലും ജനൽപടികളിലും സവാള കഷ്ണവും വെളുത്തുള്ളി അല്ലിയും വയ്ക്കാം. സവാളയുടെ നീര് വെള്ളത്തിൽ കലർത്തി സ്േ്രപ ചെയ്താലും മതിയാകും.
മറ്റൊന്ന് കുരുമുളകും മുളക് പൊടിയുമാണ്. ഇവ വെള്ളത്തിൽ കലർത്തി നല്ലരീതിയിൽ പല്ലി ശല്യം ഉള്ളയിടത്ത് സ്േ്രപ ചെയ്യാം. മുകളക് പൊടിക്ക് പകരം ഉണക്കമുകള് സ്ഥാപിക്കുന്നതും നല്ലതാണ്.
ഇല്ലാതെ ഒന്നോ രണ്ടോ എണ്ണം കയറിക്കൂടുന്നതാണ് പ്രശ്‌നമെങ്കിൽ അതിനും പരിഹാരമുണ്ട്. ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച വെള്ളം അവയുടെ ദേഹത്തേക്ക് തളിച്ചാൽ പല്ലികൾക്ക് അല്പസമയത്തേക്ക് ചലിക്കാൻ സാധിക്കാതെയാവും. ഈ അവസ്ഥയിൽ അവയെ എടുത്ത് പുറത്ത് കളയാവുന്നതാണ്.
Discussion about this post