ലക്‌നൗ; രാജ്യത്ത് ഒരു ട്രെയിൻ ദുരന്തമുണ്ടാക്കാൻ ക്ഷുദ്രശക്തികൾ കോപ്പുകൂട്ടുന്നു എന്ന സംശയത്തിന് ആക്കം കൂട്ടിക്കൊണ്ട് മറ്റൊരു ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമമുണ്ടായത്. കാൺപൂർ ദേഹത്ത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഡൽഹ-ഹൗഫ റെയിൽപാതയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിൻ എത്തും മുൻപേ ഗ്യാസ് സിലിണ്ടർ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ഒരു എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് തൊട്ടടുത്ത പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്ന വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. പിന്നാലെ അതുവഴി വന്ന ഗുഡ്‌സ് ട്രെയിൻ നിർത്താൻ കൺട്രോൾ റൂം നിർദ്ദേശം നൽകി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ആർപിഫും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 5:30 ഓടെയാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ എട്ടാം തീയതിയും സമാന സംഭവം ഉണ്ടായിരുന്നു. രാത്രി 8.30 ഓടെ കാളിന്ദി എക്‌സ്പ്രസ് ട്രെയിൻ ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്നയായിരുന്നു കാളിന്ദി എക്‌സ്പ്രസ്. കാൺപൂർ – കാസ്ഗഞ്ച് റൂട്ടിൽ ബർരാജ്പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്.
Discussion about this post