കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. പ്രതിയായ ഇരവിപുരം വഞ്ചിക്കോവ് സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്.
അരുൺ പ്രസാദിന്റെ മകളുമായി സൗഹൃദത്തിലായിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ മുൻപ് വാക്കുതർക്കം ഉണ്ടാവുകയും ഇരവിപുരം പോലീസിൽ ഇത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറയുകയും ചെയ്തിരുന്നു. തുടർന്ന് ബന്ധുക്കളുടെ വിവാഹചടങ്ങുകളിൽ വരെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാൽ ഓണാഘോഷത്തിനിടെ മദ്യലഹരിയിലായ പ്രസാദ് അരുണുമായി വാക്കുതർക്കത്തിലേർപ്പെട്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post