ബംഗളൂരു: യുപിഐ ക്യുആർ കോഡ് പേയ്‌മെൻ്റുകൾക്കായി വേറിട്ട രീതി കണ്ടെത്തിയ ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കൂലി യുപിഐ പേയ്‌മെന്റ് വഴി വാങ്ങാൻ ക്യുആർ കോഡ് സ്‌കാനര്‍ സ്മാർട്ട് വാച്ചില്‍ ആക്കിയത് ആണ് അഭിനന്ദനത്തിന് ഇടയാക്കിയത്. സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് സ്‌കാനര്‍ വഴി കൂലി വാങ്ങുന്ന ഡ്രൈവറുടെ വൈറല്‍ ചിത്രം പങ്കുവച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചത്.
“യുപിഐ കാ സ്വാഗ്. പേയ്‌മെൻ്റുകൾ വളരെ എളുപ്പമാക്കി,” എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് കേന്ദ്രമന്ത്രി പോസ്റ്റില്‍ കുറിച്ചത്.
വിശ്വജീത്ത് എന്ന വ്യക്തിയാണ് എക്സില്‍ ഡ്രൈവറുടെ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറല്‍ ആയി. നിരവധി പേരാണ് ഡ്രൈവറെ അഭിനന്ദിച്ചു രംഗത്തെത്തിയത്. ‘ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക്’ എന്നാണ് ഒരാൾ കമന്റില്‍ കുറിച്ചത്. ഇന്ത്യ ഡിജിറ്റല്‍ ആയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Discussion about this post