മലപ്പുറം:മലബാർ മേഖലയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു. മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിലായി . തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എം ഡി എം എ വില്പനക്കായി എത്തിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്താനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് കച്ചവടം നടത്താനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള എം ഡി എം എ പോലീസ് കണ്ടു കെട്ടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ്, നാർക്കോട്ടിക് വിഭാഗം യുവാക്കളെ അറസ്റ്റ് ചെയ്തത്.
Discussion about this post