മുംബൈ; ബജാജിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടർ മോഡലായ ചേത് ബ്ലൂ 3202 മോഡൽ സൂപ്പർഹിറ്റ്. 1.15 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയായ ഈ സ്‌കൂട്ടറിന് ആവശ്യക്കാർ ഏറുകയാണ്.ഫ്‌ലിപ്കാർട്ടിലൂടെ അടക്കം ഇവി വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ബ്രുക്ലിൻ ബ്ലാക്ക്, സൈബർ വൈറ്റ്, ഇൻഡിഗോ മെറ്റാലിക്, മാറ്റ് കോഴ്‌സ് ഗ്രീൻ എന്നിങ്ങനെ നാല്കളർ വേരിയന്റുകളിലാണ് ഈ മോഡൽ എത്തുന്നത്.
പ്രീമിയം വേരിയന്റിന് സമാനമായ വലിയ 3.2 kWh ബാറ്ററി പാക്കാണ് ചേതക് 3202ന് ലഭിക്കുന്നത്. ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്‌ലൈറ്റ്, വഴിയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഒടിഎ അപ്ഡേറ്റുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്. മാത്രമല്ല, റിവേഴ്സ് ഫംഗ്ഷനും സ്മാർട്ട് കീയും സഹിതം ഇക്കോ-റൈഡിംഗ് മോഡും സ്റ്റാൻഡേർഡായി സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു
ഓഫ് ബോർഡ് 650W ചാർജർ ഉപയോഗിച്ച് ബ്ലൂ 3202 പൂർണ്ണമായും ചാർജ് ചെയ്യാൻ 5 മണിക്കൂറും 50 മിനിറ്റും എടുക്കും.5,000 രൂപ വിലയുള്ള ടെക്പാക്ക് ഓപ്ഷനിൽ സ്പോർട്സ് മോഡ്, മണിക്കൂറിൽ 73 കിലോമീറ്റർ വേഗത, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹിൽ ഹോൾഡ്, റിവേഴ്‌സ് മോഡ് എന്നിവയും ലഭിക്കും.
Discussion about this post