ലഖ്‌നൗ : ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജ്വല്ലറി കവർച്ചക്കേസിലെ പ്രധാന പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിൽ പ്രതികളുമായുള്ള ഏറ്റുമുട്ടലിന് ശേഷം പ്രധാന പ്രതി കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. അചൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ യുപി പോലീസിൻ്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) കവർച്ചക്കാരുമായി ഏറ്റുമുട്ടിയത്.
അനൂജ് പ്രതാപ് സിംഗ് എന്നയാളാണ് മരിച്ചത്. ജ്വല്ലറി മോഷണ കേസിലെ മറ്റൊരു പ്രതി രക്ഷപ്പെട്ടതായും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. എസ്ടിഎഫ് ലഖ്‌നൗ സംഘം നടത്തിയ സംയുക്ത ഓപ്പറേഷനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ പ്രതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെയാണ് കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടത്.
സുൽത്താൻപൂർ ജ്വല്ലറി മോഷണക്കേസിൽ ഇതുവരെയായി അഞ്ച് പ്രതികളെയാണ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയിട്ടുള്ളത്. വിവേക് സിംഗ്, ദുർഗേഷ് സിംഗ്, അരവിന്ദ് യാദവ്, വിനയ് ശുക്ല എന്നീ പ്രതികളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്. മോഷ്ടിക്കപ്പെട്ട വസ്തുവകകളിൽ 2.25 കിലോഗ്രാം സ്വർണവും 20 കിലോഗ്രാം വെള്ളിയും വൻതോതിൽ പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post