മുംബൈ; കൊക്കെയ്ൻ നിറച്ച് ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച വിദേശപൗര അറസ്റ്റിൽ ബ്രസീലിയൻ യുവതിയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇവർ യാത്ര ചെയ്ത വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് 124 ക്യാപ്‌സ്യൂളുകൾ ഇവർ വിഴുങ്ങി. 9.73 കോടിയോളം വിലവരുന്ന കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളാണ് വിഴുങ്ങിയത്.
രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ സാവോ പോളോയിൽ നിന്ന് വന്ന യുവതിയെ ഡിആർഐ മുംബൈ സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് അടങ്ങിയ ക്യാപ്സ്യൂളുകൾ വിഴുങ്ങിയതായി യാത്രക്കാരി സമ്മതിച്ചു.ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗമാണെന്നും മറ്റ് അംഗങ്ങളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഡിആർഐ വ്യക്തമാക്കി.
Discussion about this post