ചെന്നൈ; തിരുപ്പതി ക്ഷേത്രപ്രസാദമായ ലഡ്ഡുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് നടൻ കാർത്തി. ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായിരുന്ന പവൻ കല്യാണിനോടാണ് മാപ്പ് പറഞ്ഞത്.മനപ്പൂർവ്വം നടത്തിയ പരാമർശമല്ലെന്നും താനും വെങ്കിടേശ്വര ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയായിരുന്നു ക്ഷമാപണം.
‘പവൻ കല്യാൺ സർ, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി സംഭവിച്ച തെറ്റിദ്ധാരണകൾക്ക് മാപ്പ് ചോദിക്കുന്നു. വെങ്കിടേശ്വര ഭക്തനെന്ന നിലയിൽ നമ്മുടെ ആചാരങ്ങളെ ഏറ്റവും ബഹുമാനത്തോടെ നെഞ്ചോട് ചേർക്കുന്നയാളാണ് ഞാൻ,’ കാർത്തി എക്‌സിൽ കുറിച്ചു.
കഴിഞ്ഞദിവസം ഹൈദരാബാദിൽ സിനിമാപ്രമോഷനിടെയാണ് വിവാദപരാമർശം. പരിപാടിക്കിടെ അവതാരക സ്‌ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതേക്കുറിച്ച് മനസിൽ വരുന്നത് പറയാനാവശ്യപ്പെട്ടു. അതിലൊരു മീം ലഡുവിൻെ ചിത്രമടങ്ങുന്നതായിരുന്നു. ലഡുവിനേക്കുറിച്ച് നമുക്ക് ഇപ്പോൾ സംസാരിക്കേണ്ടെന്നും അതൊരു വിവാദവിഷയമാണെന്നുമാണ് കാർത്തി പ്രതികരിച്ചത്.











Discussion about this post