ന്യൂഡൽഹി : ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ വീണ്ടും എത്തുന്നു. മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴിലാണ് ഡ്രൈവറില്ലാ മെട്രോ ഒരുങ്ങുന്നത്. ആദ്യമായി സർവീസ് നടത്തുന്നത് ഡൽഹിയിലാണ്.
മെട്രോ ട്രെയിനുകൾ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ ഇതിന് സഞ്ചരിക്കാൻ കഴിയും. മേക്ക് ഇൻ ഇന്ത്യ പദ്ധിയുടെ കീഴിൽ മെട്രോപോളീസ് ട്രെയിനുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന ശ്രീ സിറ്റിയിലെ അൽസ്റ്റോമിന്റെ സൗകര്യത്തിലാണ് .
52 ട്രെയിൻ സെറ്റുകൾക്ക് വേണ്ടി 2022 നവംബറിലാണ് ഓർഡർ നൽകിയത്. പദ്ധതിയ്ക്ക് 312 ദശലക്ഷം യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകൾ എത്തുന്നത്.
ഡൽഹി മെട്രോ കുടുംബത്തിന് ഇന്ന് ചരിത്രപരമായ ദിനമാണ്. ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്നും നിലവിലെ കരാർ ഈ ബന്ധത്തിലെ നിർണായക നാഴികക്കല്ലാണെന്നുംഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു.
ട്രെയിൻസെറ്റുകൾ 100 ശതമാനവും പ്രാദേശികമായി നിർമിച്ചതാണ്. ഇതിന് പുറമേ പാരിസ്ഥിതി ദോഷം കുറയ്ക്കുന്നതിനായി ശബ്ദമലിനീകരണം കുറച്ചാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉയർന്ന പുനരുപയോഗക്ഷമത ഒപ്റ്റിമൈൽസ് ചെയ്ത ഊർജ്ജ കാര്യക്ഷമത എന്നിവയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
പുതിയ ട്രെയിനുകൾ ഡൽഹിയുടെ നഗരവികസനത്തിൽ വൻ രീതിയിൽ സ്വാധീനം ചെലുത്തും. കൂടാതെ നഗരത്തിന്റെ വികസനത്തിന് നേതൃത്വം നൽകുന്നതിലും ഈ ട്രെയിൻസെറ്റുകൾ നിർണായക പങ്ക് വഹിക്കും,’അൽസ്റ്റോമും ഡിഎംആർസിയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെ ഈ പദ്ധതി ശക്തിപ്പെടുത്തുമെന്നും
അൽസ്റ്റോമിന്റെ മാനേജിംഗ് ഡയറക്ടർ ഒലിവിയർ ലോയ്സൺ പറഞ്ഞു.
Discussion about this post