തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംഭവത്തിൽ ഡിജിപിയ്ക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. ആരോപണം ഉയർന്ന് 20 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി അജിത്കുമാറിനെ സംരക്ഷണവലയത്തിൽ നിന്നും പുറത്ത് വിടുന്നത്.
കഴിഞ്ഞ ദിവസം എഡിജിപിക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പടെ തള്ളിയാണ് മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം തൃശൂർപൂരം കലക്കലിനെ കുറിച്ചുള്ള അന്വേഷണറിപ്പോർട്ടിൽ ഡിജിപി, അജിത് കുമാറിന്റെ വീഴ്ചകൾ അക്കമിട്ട് എഴുതി ചേർത്തിരുന്നു. പൂരം അലങ്കോലപ്പെട്ടത് അറിഞ്ഞിട്ടും അജിത് കുമാർ ഇടപെട്ടില്ലന്നും അന്വേഷണം മാസങ്ങളോളം വൈകിപ്പിച്ചെന്നും ആരോപണം ഉണ്ടായിരുന്നു.
Discussion about this post