അമരാവതി: ക്ഷേത്ര രഥത്തിന് തീ വച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കണേക്കല്ലു മേഖലയിൽ നിന്നുള്ള എരിസ്വാമി റെഡ്ഡിയുടെ കുടുംബമാണ് രാമൻ്റെ രഥം നിർമ്മിച്ചത്. എരിസ്വാമി റെഡ്ഡിയുടെ സഹോദരന്മാർ ഏകദേശം 20 ലക്ഷം ചെലവഴിച്ചാണ് രഥം നിര്‍മ്മിച്ചത്.
അന്വേഷണത്തില്‍ എരിസ്വാമി റെഡ്ഡിയുടെ മകൻ ഈശ്വർ റെഡ്ഡിയാണ് രഥത്തിന് തീയിട്ടതെന്ന് കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡ് ശേഖരിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ക്ഷേത്ര രഥത്തിന് തീവെച്ചത്. നാട്ടുകാരാണ് രഥം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തീ അണയ്ക്കുമ്പോഴേക്കും രഥം പൂർണമായും കത്തിനശിച്ചിരുന്നു.
Discussion about this post