ആകാശ ദൃശ്യങ്ങള്‍ എന്നും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഏറെ അത്ഭുതത്തോടെയാണ് ആരും ഈ ദൃശ്യങ്ങള്‍ നോക്കി കാണാറുള്ളത്. ബഹിരാകാശ സഞ്ചാരികളും ശാസ്ത്രജ്ഞരും പലപ്പോഴും ഇത്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ചന്ദ്രൻ്റെ പിന്നിൽ നിന്ന് ഉയർന്നുവരുന്ന ശനിയുടെ ഒരു മാസ്മരിക വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആസ്ട്രോഫോട്ടോഗ്രാഫർ ആൻഡ്രൂ മക്കാർത്തിയാണ് അതിശയിപ്പിക്കുന്ന ഈ ദൃശ്യം പകര്‍ത്തിയത്. നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്ര പ്രേമികളെയും ഒരുപോലെ ആകർഷിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ സൗരയൂഥത്തിലെ ഏറ്റവും മികച്ച രണ്ട് ആകാശഗോളങ്ങളുടെ ഒരു അപൂർവ ദൃശ്യം ആണ് നല്‍കുന്നത്.
ചന്ദ്രൻ്റെ അരികില്‍ നിന്നും പതിയെ പുറത്തേക്ക് വരുന്ന ശനിയെ വീഡിയോയില്‍ കാണാം. ശോഭയുള്ള ചന്ദ്ര ഉപരിതലവും ശനിയുടെ മങ്ങിയ രൂപവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി തരുന്നു. ഇൻഫ്രാറെഡ് ഫിൽട്ടർ ഉപയോഗിച്ച് ആണ് മക്കാർത്തി ആണ് ചിത്രം പകര്‍ത്തിയത്.
Discussion about this post