ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി 5 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
സുനന്ദ പുഷ്കറിന്റേത് ആത്മഹത്യയാണെന്നും ആത്മഹത്യക്ക് തരൂരോ സഹായികളോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്തതെന്നുമാണ് സൂചന.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയുമായി ഉണ്ടായി എന്നു പറയപ്പെടുന്ന വഴക്കിനെ കുറിച്ചും സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ചും പൊലീസ് ചോദ്യം ചെയതതായി സൂചനയുണ്ട്.
സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ അല്‍പ്രാക്സ് അമിതമായ അളവില്‍ കഴിച്ചാണ് സുനന്ദ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. അല്‍പ്രാക്സ് ഗുളികകളുടെ ഉറവിടം പൊലീസ് തരൂരിനോടു ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post