തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പി വി അൻവർ. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും താൻ ആ സ്ഥാനം രാജിവക്കില്ല എന്ന് അൻവർ വാർത്താസമ്മോളനത്തിൽ പറഞ്ഞു.
എംഎൽഎ സ്ഥാനം ഇപ്പോൾ രാജി വയ്ക്കും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കണ്ട . രാജിവയ്ക്കുന്നത് പൊട്ടനാണ് പിരാന്തൻ, ആ പിരാന്ത് തനിക്കില്ല. അതിന് കാത്തിരിക്കേണ്ടെന്നും അൻവർ പറഞ്ഞു. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്നരവർഷം ഈ സ്ഥാനത്ത് ഉണ്ടാകും. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത് എന്നും അൻവർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു പി വി അൻവർ. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പി വി അൻവർ പറഞ്ഞു.
Discussion about this post