എറണാകുളം: വിവാഹ മോചന സമയത്ത് അച്ഛന്റെ അടുത്ത് നിന്നും മക്കളെ പിരിയ്ക്കുന്നതിലൂടെ ഒരു കുടുംബം കൂടിയാണ് തകരുന്നത് എന്ന് നടൻ ബാല. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. തന്റെ മകൾക്ക് അച്ഛനെ കാണാനുള്ള അവകാശം ഇല്ലേയെന്നും നടൻ പറഞ്ഞു.
നമ്മുടെ നാട്ടിലെ നിയമങ്ങൾ പ്രത്യേകിച്ച വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ശരിയല്ല. വിവാഹ മോചന കേസുകളിൽ വിശ്വസിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. വിവാഹ മോചന സമയത്ത് പിതാവിൽ നിന്നും മക്കളെ പിരിയ്ക്കുമ്പോൾ ഒരു കുടുംബം കൂടിയാണ് തകരുന്നത്. ഒരു അച്ഛന് സ്വന്തം മക്കളെ കാണാനുള്ള അവകാശം ഇല്ലേ?. തന്റെ മകൾക്ക് അവളുടെ പിതാവിനെ കാണാനുള്ള അവകാശം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദി വേൾഡ് എന്ന് പറഞ്ഞു. അപ്പോൾ മനസ് കൊണ്ട് മരണം അംഗീകരിച്ച തനിക്ക് കൊതി വല്ലാത്ത കൊതി തോന്നി. മകളെ വിട്ട് പോകേണ്ട. അവൾ വളർന്ന് വലുതായത് പോലും താൻ അറിഞ്ഞില്ല എന്നും ബാല പറഞ്ഞു.
ഒരു മകൾക്ക് അച്ഛനോട് എത്ര സ്‌നേഹം ഉണ്ടെന്ന് അമൃതയ്ക്ക് അറിയാം. അല്ലാതെ ഇതേക്കുറിച്ച് കോടതി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അമൃതയുടെ പിതാവ് മരിച്ചയന്ന് കരഞ്ഞുകൊണ്ട് സ്റ്റേജിൽ പാടുന്നത് നമ്മൾ എല്ലാവരും കണ്ടതാണ് എന്നും ബാല കൂട്ടിച്ചേർത്തു.
Discussion about this post