ചണ്ഡീഗഡ് : ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ ഇ ഡി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയായ റാവു ദാൻ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്.
കോൺഗ്രസ് എംഎൽഎയുടെയും മകന്റെയുമായി 44 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
മഹേന്ദ്രഗഡിൽ നിന്നുള്ള നിയമസഭാംഗമാണ് റാവു ദൻ സിംഗ്. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും റാവു ദൻ സിംഗ് മത്സരിച്ചിരുന്നു. ഭിവാനി-മഹേന്ദ്രഗഡ് സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയോട് വമ്പൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബിജെപി നേതാവ് ധരംബീർ സിംഗ് 41,000-ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആണ് ഈ മണ്ഡലത്തിൽ നിന്നും ജയിച്ചത്.
Discussion about this post