തിരുവനന്തപുരം ; അൻവർ വലതുപക്ഷത്തിന്റെ കോടാലി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറിന് കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് ഒരു ധാരണയി. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാവാൻ അദ്ദേഹത്തിന് ഇന്നേ വരെ സാധിച്ചിട്ടില്ല. കോൺഗ്രസിന്റെ രാഷട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി പ്രവർത്തിക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിൽ ഒന്നും അൻവർ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ചോ അതിന്റെ സംഘടാനാപരമായ രീതിയെ കുറിച്ചോ പാർട്ടി നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post