മലപ്പുറം ; സർക്കാരിനെതിരെ പോര് മുറക്കി പി വി അൻവർ . എഡിജിപി എം ആർ അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്ന് പി വി അൻവർ പറഞ്ഞു. ഇനി തനിക്ക് ആകെയുള്ള ആശ്രയം ഹൈകോടതിയാണ് എന്നും അൻവർ വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
അജിത്ത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിന്റെ കൈയിൽ മതിയായ തെളിവുകളുണ്ട്. എന്നാൽ സർക്കാർ അദ്ദേഹത്തിനെതിരെ ഒന്നും തന്നെ ചെയ്യില്ല. കാരണം അജിത്ത് കുമാറിനെ തൊട്ടാൽ ഇവിടെ പലതും നടക്കും. സർക്കാരിന് അത് പൊള്ളും . സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ ഇനിയുള്ള ആശ്രയം ഹൈകോടതി മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
തനിക്ക് എതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധങ്ങൾ നടത്തി തന്നെ ഭയപ്പെടുത്താനാണ് സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. എന്നാൽ അതിൽ പ്രതിഷേധിക്കുന്നവരിൽ തനിക്ക് എതിരെ മുദ്രാവാക്യം വിളിക്കുന്നവർ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അൻവറിനെതിരെ വൻ പ്രതിഷേധമാണ് സിപിഎം ഒരുക്കിയിരുന്നത്. സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻവറിന്റെ മണ്ഡലമായ നിലമ്പൂരിലും എടക്കരയിലും മലപ്പുറത്തുമാണ് പ്രതിഷേധ പ്രകടനം നടന്നത്. കോഴിക്കോട് മുതലക്കുളം മൈതാനം മുതൽ ബസ് സ്റ്റാൻഡ് വരെ പ്രതിഷേധം അരങ്ങേറി.
Discussion about this post