അമൃതസുരേഷിന് പിന്നാലെ മുൻ ഡ്രൈവർ നടൻ ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഡ്രൈവറുടെ തുറന്ന് പറച്ചിൽ വൻ വിവാദമായി മാറിയിരിക്കുകയാണ് .തുറന്ന് പറച്ചലിലെ ഒരു ഭാഗം എടുത്ത് സോഷ്യൽ മീഡിയയിൽ അമൃതയെയും കുടുംബത്തെയും കടന്നാക്രമിക്കുകയാണ് . എന്നാൽ ഇപ്പോഴിതാ കമന്റുകൾക്ക് അമൃതയും അഭിരാമിയും നൽകിയ ചുട്ട മറുപടിയാണ് ശ്രദ്ധ നേടുന്നത്.
നീയോക്കെ കൂടി ആണോ കുടുംബം തകർത്തത്. അമൃതയെക്കാൾ ഒരുപാട് ഉയരത്തിലുള്ള പെണ്ണിനെ കിട്ടുമായിരുന്നു ബാലയ്ക്ക്. വെറുതെ എടുത്തിട്ട് തല്ലാനുള്ള കരാണം എന്ത് ? ബാലയുടെ ഡ്രൈവർ അമൃത പോയപ്പോൾ കൂടെ പോയെന്നോ ? സ്‌പെല്ലിംഗ് മിസ്റ്റേക് അതിൽ തന്നെ ഇല്ലേ? എന്നാണ് യുവതി കമന്റ് ഇട്ടത്. ഈ കമന്റിനാണ് ഇരുവരും നല്ല സൂപ്പർ മറുപടിയായി വന്നത്.
‘നിങ്ങൾ ഒക്കെ ഒരു സ്ത്രീ ആണോ സഹോദരീ. ഞങ്ങൾ അനുഭവിച്ച കാര്യം പറയുമ്പോൾ അതിനെ സ്പെല്ലിംഗ് മിസ്റ്റേക്ക് ആക്കി സ്വയം എങ്ങനെ ചെറുതാകാൻ സാധിക്കുന്നു. ഈ പാവം ഒരു സഹോദര സ്ഥാനത്ത് ഉള്ള ആളാണ്. നിങ്ങളും ഒരു പെണ്ണല്ലേ എനിക്ക് പുച്ഛം തോന്നുന്നു’ എന്നായിരുന്നു അമൃതയുടെ മറുപടി. ഞങ്ങളെ ഉപദ്രവിച്ച കഥ പറയുമ്പോൾ കുറച്ചു മനസാക്ഷിയോടെ ചിന്തിച്ചുകൂടെ’ എന്നാണ് അഭിരാമി നൽകിയ മറുപടി.
2010 ലാണ് ബാലയുടെ ഡ്രൈവറായി ജോലിക്ക് കയറിയത്. അവർ പിരിയുന്നത് വരെ ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. ബാല ചേച്ചിയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ പിരിഞ്ഞതിന് ശേഷം ഞാൻ ചേച്ചിയുടെ കൂടെ പോവുകയായിരുന്നു
.അതിന് കാരണമുണ്ട്. അമൃതയുടെ കുടുംബം തന്നെ ഒരു സഹോദരനെ അല്ലെങ്കിൽ മകനെ പോലെയാണ് കൂടെ നിർത്തിയിരുന്നത്. അതുകൊണ്ട് അവരുടെ ഒപ്പം നിൽക്കാനായിരുന്നു ആഗ്രഹം. കൂടാതെ 18 വയസ്സ് പ്രായം ഉണ്ടായിരുന്ന തന്നെ തല്ലി ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്ന വിധത്തിൽ ആക്കിയിട്ടുണ്ട് എന്നും ഇയാൾ ആരോപിക്കുന്നു.
Discussion about this post