വര്‍ഷങ്ങള്‍ പഴക്കമുള്ള ബില്ലുകള്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അക്കാലത്തെ പണത്തിന്റെ മൂല്യവും ഇന്നുള്ളതുമായി താരതമ്യ ചര്‍ച്ചകളും പതിവാണ്. ഇപ്പോഴിതാ ഇത്തരമൊരു റെസ്റ്ററന്റ് ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2007ലെ രണ്ട് ബില്ലുകളാണ് ചര്‍ച്ചകള്‍ക്ക് ആധാരം. റെഡ്ഡിറ്റിലാണ് ചിലര്‍ ഈ ബില്ലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധനങ്ങളുടെ വിലയിലുണ്ടായ വന്‍മാറ്റമാണ് ഈ പോസ്റ്റുകള്‍ക്ക് കീഴില്‍ ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.
ഇതിലെ ഒരു ബില്ല് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാക്ടറി എന്ന റെസ്റ്ററന്റിലെയാണ് പത്ത് സാധനങ്ങളാണ് ഈ ബില്ലില്‍ കാണിച്ചിരിക്കുന്നത്. ലഹോരി മുര്‍ഖ് തന്തൂരിയ്ക്ക് 180 രൂപയും നാല് കുപ്പി വിസ്‌കിയ്ക്കും അഞ്ച് കുപ്പി ബിയറിനും യഥാക്രമം 100, 300 രൂപയാണ് ബില്ലില്‍ വിലയിട്ടിരിക്കുന്നത്. പത്ത് സാധനങ്ങള്‍ക്കും കൂടി ആകെ 2522 രൂപയാണ് ഈടാക്കിയതായി കാണിച്ചിരിക്കുന്നത്.
‘ഡല്‍ഹിയില്‍നിന്നുള്ള 2007ലെ രണ്ട് ബില്ലുകളാണ് ഇത്. എന്നാല്‍ ഇപ്പോള്‍ ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വില ഇത്രയധികം വര്‍ധിച്ചുവെന്നത് ് വിശ്വസിക്കാന്‍ കഴിയുന്നില്ല” എന്ന ക്യാപഷനോടെയാണ് ബില്ലുകള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, സമ്മിശ്രപ്രതികരണങ്ങളാണ് ഈ ബില്ലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അന്നത്തെ പണത്തിന്റെ മൂല്യം കാണാതെ പോകരുതെന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്. 2007ല്‍ ഈ തുക മൂന്ന് ഗ്രാം സ്വര്‍ണത്തിന് തുല്യമായിരുന്നു. ഇന്ന് അതിന് 20000 രൂപയ്ക്ക് മുകളില്‍ മൂല്യമുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഭൂരിഭാഗം ആളുകളുടെയും വേതനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
മുമ്പ് 1985ലെ ഒരു ബില്ലും ഇതുപോലെ വൈറലായിരുന്നു. ഒരു പ്ലേറ്റ് ഷാഹി പനീറിന് എട്ട് രൂപ, ധാല്‍ മഖാനിയ്ക്കും റെയ്ത്തയ്ക്കും അഞ്ച് രൂപ വീതം എന്നിങ്ങനെയാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post