നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും എടുക്കാൻ മുറിയിലേക്ക് പോയിട്ട് എന്തിനാണ് പോയത് എന്ന് ആലോചിച്ച് നിന്നിട്ടുണ്ടോ ..? അല്ലെങ്കിൽ എന്തെങ്കിലും പറയാൻ വിചാരിച്ചിട്ട് എന്താണ് പറയാൻ പോയത് എന്ന് ഒരു നിമിഷം ആലോചിച്ച് നിന്നിട്ടുണ്ടോ… ഇങ്ങനെ വരാൻ കാരണം എന്താന്ന് അറിയുമോ… ?
മനുഷ്യന്റെ മസ്തിഷകം നിരവധി ഇൻപുട്ടുകൾ കൊണ്ട് നിറഞ്ഞതാണ്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും ഓർത്ത് വയ്ക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. എന്നാൽ നമുക്ക് രണ്ട് വ്യത്യസ്ത തരം മെമ്മറികളുണ്ട്. ദീർഘകാല മെമ്മറി , പ്രവർത്തന മെമ്മറി. ദീർഘകാല ഓർമ്മകൾ എന്നത് വിശാലവും ബഹുമുഖവുമായ ഓർമ്മകളുടെ ഒരു വിഭാഗമാണ്. അതിൽ അറിവും അനുഭവങ്ങളും നൈപുണ്യവും തലച്ചോറിൽ വളരെക്കാലം സൂക്ഷിച്ചിരിക്കുന്നു . ഇത് മണിക്കൂറുകൾ മുതൽ ജീവിതകാലം വരെ ഓർമ്മയിൽ നിൽക്കുന്നു . മറുവശത്ത്, പ്രവർത്തന മെമ്മറിയിലെ ചിന്തകൾ ഒരു സമയം സെക്കൻഡുകളോ മിനിറ്റുകളോ മാത്രമേ മനസ്സിലൂടെ കടന്നുപോകുന്നുള്ളൂ.
പ്രവർത്തന മെമ്മറി വളരെ പരിമിതമായ ശേഷിയാണ്. അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ അല്ലെങ്കിൽ വാക്യങ്ങൾ എന്നിങ്ങനെയുള്ള നാലോ ഏഴോ ‘കഷ്ണങ്ങൾ’ മാത്രമേ ആളുകൾക്ക് അവരുടെ പ്രവർത്തന മെമ്മറിയിൽ സൂക്ഷിക്കാൻ കഴിയൂ എന്ന് മനശാസ്ത്രജ്ഞർ പറയുന്നു. പ്രവർത്തന മെമ്മറിയുള്ളപ്പോൾ ഒരേ സമയം മസ്തിഷ്‌കം ഒരു ആശയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറി കൊണ്ടിരിക്കുന്നു. ഇത് ഒരു നിമിഷത്തെ മറവിയിലേക്ക് നമ്മളെ നയിക്കുന്നു.
രണ്ടാമതായി, പുതിയ വിവരങ്ങൾക്ക് ഇടം നൽകുന്നതിനായി മസ്തിഷ്‌കം പ്രവർത്തന മെമ്മറിയിൽ നിന്ന് ചില വിരങ്ങൾ വേഗത്തിൽ മായ്ച്ചു കളയുന്നു. അതിനാൽ ആ ഹ്രസ്വകാല ഓർമ്മകൾ ദീർഘകാല ഓർമ്മകളിലേക്ക് മാറാതെ അവ ബോധപൂർവമായ ചിന്തയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.
Discussion about this post