ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഞായറാഴ്ച (സെപ്റ്റംബർ 29) നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം റദ്ദാക്കി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ലെബനനിലെയും ഗസ്സയിലെയും “രക്തസാക്ഷികളോട്” ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും, പ്രേത്യേകിച്ച് ലെബനനിലെ ഹിസ്ബുള്ള എന്ന തീവ്രവാദ ഗ്രൂപ്പിൻ്റെ തലവൻ ” ഹസ്സൻ നസ്രല്ല” യുടെ മരണത്തിൽ പ്രതിഷേധിച്ചുമാണ് ഇത്.
“ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസറുല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ എൻ്റെ കാമ്പയിൻ റദ്ദാക്കുന്നു. വലിയ ദുഃഖത്തിൻ്റെയും മാതൃകാപരമായ ചെറുത്തുനിൽപ്പിൻ്റെയും ഈ വേളയിൽ ഞങ്ങൾ പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു,” മുഫ്തി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടത്. “ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല” എന്ന് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെ ശനിയാഴ്ച ഹിസ്ബുള്ള നസ്‌റല്ല മരിച്ചതായി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post